ഗാംഗുലിയേ മറികടന്നു ശ്രെയസ്!!
ഗാംഗുലിയേ മറികടന്നു ശ്രെയസ്
ഈ ലോകക്കപ്പിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു ശ്രെയസ് അയ്യർ. സൂര്യ കൂടി മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് തുടങ്ങിയതോടെ ഹാർദിക് തിരിച്ചു എത്തിയാൽ ശ്രെയസിന് സ്ഥാനം നഷ്ടമാവാൻ സാധ്യതകൾ ഏറെയായിരുന്നു. എന്നാൽ ശ്രീലങ്കക്കെതിരെ മികച്ച പ്രകടനത്തോടെ സൂര്യയോ ശ്രെയസോ എന്ന് ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.
സൂര്യ പെട്ടെന്ന് പുറത്തായ മത്സരത്തിൽ ശ്രെയസ് സ്വന്തമാക്കിയത് 56 പന്തിൽ നിന്ന് 82 റൺസാണ്. ഈ ഒരു ഇന്നിങ്സിന് ഇടയിൽ ഗാംഗുലിയേ മറികടന്നു ഒരു നേട്ടത്തിൽ എത്താനും ശ്രെയസിന് കഴിഞ്ഞിരുന്നു.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഇന്നിങ്സിന്റെ അടിസ്ഥാനത്തിൽ 2000 റൺസ് സ്വന്തമാക്കിയ താരം എന്നതാണ് ഈ നേട്ടം.49 ഇന്നിങ്സുകളാണ് ശ്രെയസിന് ഈ നേട്ടത്തിൽ എത്താൻ വേണ്ടി വന്നത്.
Fastest to 2000 odi runs by indians (in terms of innings)
Shubman Gill -38
Shikhar Dhawan -48
Sreyas Iyer -49
Sourav Ganguly -52
Navjot Singh sidhu -52